തിരുവനന്തപുരം: എം.പിമാരും എം.എൽ.എമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ ക്ഷണിച്ചില്ലെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തെ ക്ഷണിക്കുകയും വിഡിയോ കോൺഫറസിെൻറ ലിങ്ക് അദ്ദേഹത്തിെൻറ പ്രൈവറ്റ് സെക്രട്ടറിക്ക് അയക്കുകയും ചെയ്തിരുന്നു.
മുഴുവൻ സമയവും കോൺഫറൻസിൽ പെങ്കടുക്കാൻ കഴിയില്ലെന്നും ഇടക്ക് പോകുമെന്നുമാണ് അദ്ദേഹത്തിെൻറ ഒാഫിസ് അറിയിച്ചത്. വിഡിയോ കോണ്‍ഫറന്‍സില്‍ അേദ്ദഹത്തിെൻറ ഓഫിസില്‍നിന്ന് കണക്‌റ്റ് ചെയ്തതും ദൃശ്യമായിരുന്നു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യം പറയുന്നവർ ഇപ്പോഴും അത് തുടരുകയാണ്.
കേന്ദ്രം അയച്ച സർക്കുലറും വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവർ ഒപ്പ് െവക്കുന്ന സത്യവാങ്മൂലവും ഇത്തരക്കാർ വായിക്കണം. പെയ്ഡ് ക്വാറൻറീന് കേന്ദ്ര നിർദേശമുണ്ടെന്ന് പറഞ്ഞ് പ്രവാസികളെ കബളിപ്പിക്കുന്നുവെന്ന് വി. മുരളീധരൻ പറഞ്ഞതായി ശ്രദ്ധയിൽപെട്ടു.
പ്രത്യേക വിമാനത്തിൽ കൃത്യമായ പരിശോധനയില്ലാതെയാണ് പ്രവാസികളെ തിരിച്ചെത്തിച്ചത്. ഇതോടെയാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാവരെയും ഏഴ് ദിവസം സർക്കാർ ക്വാറൻറീനിലാക്കാൻ തീരുമാനിച്ചത്. പരിശോധനയില്ലാതെ ആളുകളെത്തുന്നുവെന്നത് ആര് നൽകിയ വിവരമെന്ന് പലരും ആക്ഷേപിച്ചു. എന്നാൽ, വിമാനം വന്നതിെൻറ പിറ്റേ ദിവസം ഇതിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
കേരളത്തിലെ ഹോം ക്വാറൻറീൻ വിജയമാണോ പരാജയമാണോയെന്ന് ജനങ്ങൾക്ക് അറിയാം. കേരളം പ്രവാസികൾക്ക് ഏഴ് ദിവസത്തെ മാത്രം സർക്കാർ ക്വാറൻറീനാണ് നിർദേശിച്ചത്. അന്നതിനെ കേന്ദ്രം എതിർത്തു. ഇപ്പോൾ അതേ നിലപാട് കേന്ദ്രം കൈക്കൊണ്ടില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളം െഎ.സി.എം.ആർ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന വി. മുരളീധരെൻറ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘എന്തിനാണ് അദ്ദേഹത്തെ ഇങ്ങനെ വിഷമത്തിലാക്കുന്ന’തെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.