ഇമേജ് തകർക്കാൻ ശ്രമം; കെണിയിൽ വീഴില്ല -പിണറായി

തൃശൂർ: ജിഷ്ണു കേസിൽ നിലപാട് വ്യക്തമാക്കിയും ആവർത്തിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിൻെറ തെറ്റായ നടപടികൾ പ്രചരിപ്പിച്ച് ചിലർ ഒരുക്കുന്ന കെണിയിൽ സർക്കാറിനെ വീഴ്ത്താമെന്ന് കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മലപ്പുറത്തെ പ്രസംഗത്തിൽനിന്ന് അധികമായി തെറ്റായ നടപടി പൊലീസ് സ്വീകരിച്ചാൽ നടപടിയുണ്ടാകുമെന്ന് മാത്രമാണ് പറഞ്ഞത്. ജിഷ്ണു കേസിൽ ആവുന്നതെല്ലാം സർക്കാർ ചെയ്തു. ഇക്കാര്യത്തിൽ സർക്കാറിന് മനഃസാക്ഷിക്കുത്തില്ല.  ജിഷ്ണുവിൻെറ കുടുംബത്തിനൊപ്പമാണ് സർക്കാറും പൊലീസും. കുടുംബത്തിന് നീതി കിട്ടാൻ ഏറ്റവും വേഗത്തിലാണ് നടപടി സ്വീകരിച്ചത്. പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. അതിൽ ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ല.

പൊലീസിൻെറ ഭാഗത്തുനിന്ന് തെറ്റായ നടപടിയുണ്ടായാൽ നടപടി സ്വീകരിക്കും. ചില സംഭവങ്ങൾ ഊതിവീർപ്പിച്ച്  സർക്കാറിൻെറ ഇമേജ് തകർക്കാനാണ് ചിലരുടെ ശ്രമം. അതിൽ സർക്കാർ വീഴില്ല -പിണറായി പറഞ്ഞു. മുഖ്യമന്ത്രിയെ നേരിൽ കാണാൻ മാധ്യമപ്രവർത്തകർ ശ്രമിെച്ചങ്കിലും, അത് ഒഴിവാക്കി പൊതുവേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കൽ.

Tags:    
News Summary - pinarayi vijayan reacted jishnu mother fasting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.