കൊല്ലം: മാധ്യമങ്ങൾക്ക് വ്യത്യസ്ത നിലപാടുകളുണ്ടാകാമെങ്കിലും വാർത്തകളോട് നീതികാട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൈനയെയും വടക്കൻകൊറിയയെയും താൻ താരതമ്യംചെയ്ത് പ്രസംഗിെച്ചന്നത് തെറ്റായ വാർത്തയായിരുന്നു. ആഗോള കേരളീയ മാധ്യമസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർത്ത വാർത്തയായി തന്നെ നൽകുന്നവരാണ് നിങ്ങളെന്ന് ധരിക്കുന്നു. വാർത്ത കെട്ടിച്ചമച്ച് ഒരാൾ ഇങ്ങനെ പറഞ്ഞുവെന്ന വിധം കൊടുക്കുന്നുവരാെണന്ന് പറയുന്നില്ല. തനിക്കെതിരെ വാർത്തകൾ വരാറുണ്ട്്. എന്നാൽ, വടക്കൻ കൊറിയയെയും ചൈനയെയും താരതമ്യപ്പെടുത്തി താൻ പറെഞ്ഞന്ന വാർത്ത വന്നപ്പോൾ പ്രമുഖ പത്രത്തിെൻറ ഉന്നതനെ വിളിച്ച് അത് ശരിയായ റിപ്പോർട്ടല്ലെന്ന് അറിയിച്ചു. അപ്പോഴേക്കും വിഷയം ദേശീയമാധ്യമങ്ങളിലടക്കം വാർത്തയായിരുന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.