ആരാധനാലയങ്ങൾ തുറന്നാലും ആൾക്കൂട്ടം അനുവദിക്കില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്​ഥാനത്തെ ആരാധനാലയങ്ങൾ തുറക്കുന്നത്​ കേന്ദ്ര മാർഗനിർദേശം ലഭിച്ചശേഷമായിരിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങൾ തുറന്നാലും ആൾക്കൂട്ടം അനുവദിക്കില്ല. 

ലോക്​ഡൗൺ ഇളവുകളുടെ ഭാഗമായി ജൂൺ എട്ടുമുതൽ ആരാധനാലയങ്ങളും മതസ്​ഥാപനങ്ങളും തുറക്കാ​െമന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടില്ല. കേന്ദ്രത്തി​​െൻറ മാർഗനിർദേശങ്ങൾ വരുന്നതി​​െൻറ അടിസ്​ഥാനത്തിൽ നിയന്ത്രണ വിധേയമായി കേരളത്തിലെ ആരാധനാലയങ്ങൾ എങ്ങനെ തുറക്കാമെന്ന്​ വിവിധ മതനേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

ആരാധനാലയങ്ങളിൽ സാധാരണ നില പുനസ്​ഥാപിച്ചാൽ വലിയ ആൾക്കൂട്ടമുണ്ടാകുമെന്നും ഇന്നത്തെ സാഹചര്യത്തിൽ അവ വലിയ രോഗവ്യാപനത്തിന്​ കാരണമാകുമെന്നുമുള്ള സർക്കാർ നിലപാട്​ ഇവരെ അറിയിച്ചു. ഹിന്ദു, ക്രിസ്​ത്യൻ, മുസ്​ലിം തുടങ്ങിയ വിഭാഗങ്ങളുമായി മൂന്നു ഘട്ടമായാണ്​ ചർച്ച നടത്തിയത്. 

Tags:    
News Summary - Pinarayi Vijayan Press Meet -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.