തിരുവനന്തപുരം: എല്ലാ കാര്യത്തിനും ബി.ജെ.പിക്കൊപ്പം നിൽക്കുന്ന യു.ഡി.എഫ്, ശബരിമല വിഷയത്തിലെ സെക്രേട്ടറിയറ്റ് സമരത്തെയും പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ബി.ജെ.പിയുടെ പ്രഖ്യാപനം ആദ്യം വരിക, യു.ഡി.എഫ് അതിെൻറ കൂടെ നിൽക്കുകയെന്നതാണ് കണ്ടുവരുന്ന രീതിയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ അനുഭവം തന്നെയാകും യു.ഡി.എഫിനും ഉണ്ടാകുക. സമൂഹത്തിന് അംഗീകരിക്കാനാവാത്ത കാര്യങ്ങൾ ആര് ഉന്നയിച്ചാലും അവർക്ക് അധികം പിടിച്ചുനിൽക്കാൻ കഴിയില്ല. അതാണ് ബി.ജെ.പിയുടെ അനുഭവം. തനിക്കെതിരെ തുടർച്ചയായി കേസുകൾ ചുമത്തുന്നതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഒാഫിസ് ആണെന്ന കെ. സുരേന്ദ്രെൻറ ആക്ഷേപം തള്ളിയ പിണറായി, തെൻറ ഒാഫിസിന് തീരാത്ത പണി വേറെയുണ്ടെന്നും അയാളുടെ കേസ് നോക്കലല്ല പണിയെന്നും പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് പൊതുവെ സ്വീകരിക്കപ്പെടുകയാണ്. ബി.ജെ.പി തന്നെ ശബരിമലയിലെ സമരം അവസാനിപ്പിച്ചെന്ന് പറഞ്ഞു. അവർ ആദ്യം ധരിച്ചത്, വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്നായിരുന്നു. എന്നാൽ, കേരളത്തിെൻറ മതനിരപേക്ഷ മനസ്സിെന അത്ര പെെട്ടന്ന് മാറ്റാൻ കഴിയില്ലെന്ന് അവർക്കിപ്പോൾ ബോധ്യമായി.
സെക്രേട്ടറിയറ്റിന് മുന്നിലെ ബി.ജെ.പി സമരത്തിൽ ഒട്ടും പുതുമയില്ല. ഉപവാസ പ്രഖ്യാപനത്തിലും തെറ്റ് പറയാനില്ല. എന്നാൽ, ബി.ജെ.പിയുടെ ആവശ്യങ്ങളിൽ ചിലത് ഉന്നയിക്കാൻ പറ്റുന്നതാണോയെന്ന് അവർ തന്നെ ആലോചിക്കണം.
നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്താൽ നടപടിയുണ്ടാകും. അത് പിൻവലിക്കണമെന്ന് പറഞ്ഞ് സമരം നടത്തിയിട്ട് കാര്യമില്ല. അതിെൻറ അന്ത്യം എന്താകുമെന്ന് നേരത്തേ നടത്തിയ സമരത്തിെൻറ അനുഭവത്തിൽ ബി.ജെ.പി മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.