തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലേക്കെത്താൻ ആഗ്രഹിക്കുന്നവരിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് വിമാനടിക്കറ്റ് നൽകാൻ ഗൾഫ് മാധ്യമവും മീഡിയവണും ചേർന്നൊരുക്കുന്ന മിഷൻ വിങ്സ് ഓഫ് കംപാഷനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ബുദ്ധിമുട്ടനുഭവിക്കുന്ന 600പേർക്ക് വിമാനടിക്കറ്റ് നൽകുന്ന പ്രവൃത്തി ശ്ലാഖനീയമാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പ്രതിസന്ധിയുടെ ഘട്ടത്തിൽ ഒരാളെയും ഒറ്റപ്പെടുത്തില്ലെന്ന് ഉറപ്പാക്കാനായുള്ള ഗൾഫ് മാധ്യമം-മീഡിയവൺ ദൗത്യമായ മിഷൻ വിങ്സ് ഒാഫ് കംപാഷനുമായി നിരവധി വ്യവസായ പ്രമുഖർ കൈകോർത്തിരുന്നു.
നേരത്തേ ഡോക്ടര്‍മാര്‍,നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി മാധ്യമം ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിലൂടെ പി.പി.ഇ കിറ്റുകള്‍ വിതരണം ചെയതതിനെയും മുഖ്യമന്ത്രി പ്രശംസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.