മലപ്പുറത്തിനെതിരായ മനേക ഗാന്ധിയുടെ കുപ്രചാരണം ആസൂത്രിതം -പിണറായി വിജയൻ

തിരുവന്തപുരം: പാലക്കാട്​ ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ കേന്ദ്രമന്ത്രി മനേക ഗാന്ധി അടക്കമുള്ളവർ നടത്തുന്ന പ്രചാരണം ആസൂത്രിതമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാലാണ്​ വസ്​തുത ബോധ്യപ്പെട്ടിട്ടും മുൻ നിലപാടിൽ നിന്നും അവർ പിന്നാക്കം പോകാത്തതെന്നും പിണറായി പറഞ്ഞു.

പാലക്കാട്​ ആന ചെരിഞ്ഞ സംഭവം ദുഃഖകരമാണ്​. എന്നാൽ, അതിൻെറ പേരിൽ മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ അംഗീകരിക്കാനാവില്ല. കേരളത്തിൻെറ ആത്​മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഇതിൻെറ പേരിൽ കോവിഡ്​ പ്രതിരോധത്തിൽ സംസ്ഥാനം നേടിയെ ഖ്യാതിയെ ഇല്ലാതാക്കാനാവില്ലെന്നും പിണറായി പറഞ്ഞു.

മേയ്​ 27ന്​​ പാലക്കാട്​ ജില്ലയിലെ  സൈലൻറ്​ വാലി ദേശീയോദ്യാനത്തിലായിരുന്നു ഗർഭിണിയായ ആന ​െചരിഞ്ഞത്​. സ്​ഫോടക വസ്​തു നിറച്ച കൈതച്ചക്ക കടിച്ചതിനെ തുടർന്ന്​ പരിക്കേറ്റ ആനയാണ്​ ചെരിഞ്ഞത്​. സംഭവത്തിൽ വനംവകുപ്പും പൊലീസും​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ഇത്​ മലപ്പുറം ജില്ലയിലാണെന്നായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം.

Tags:    
News Summary - pinarayi vijayan on Maneka gandhi-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.