Posted On
date_range Updated On
date_range ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തും -പിണറായി
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേ രളത്തിലെ ന്യൂനപക്ഷങ്ങൾ സി.പി.എമ്മിനൊപ്പമാണ്. ബി.ജെ.പിയെ നേരിടാൻ ഇടതുപക്ഷത്തിനെ കഴിയൂവെന്ന് ന്യൂനപക്ഷങ്ങൾക്ക് അറിയാമെന്നും പിണറായി പറഞ്ഞു.
മതേതര പാർട്ടി എന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത് . എന്നാൽ, സംഘ്പരിവാർ നിലപാടുകൾ അവർ പിന്തുടരുന്നു. സി.പി.എമ്മിനെതിരെ ഹിന്ദു ധ്രുവീകരണം ഇല്ലെന്നും പിണറായി വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ കോൺഗ്രസ് ആർ.എസ്.എസിനെ പിന്തുടരുന്നു. ഇത് വലിയ പരാജയമാണെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പിണറായി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.