ശി​ക്ഷ​യി​ള​വ്​ വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി  സ​ർ​ക്കാ​റും മു​ന്ന​ണി​യും

തിരുവനന്തപുരം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവർക്കുൾപ്പെടെ ഇളവ് നൽകിയെന്ന വിവാദത്തിൽ കുടുങ്ങി സർക്കാറും എൽ.ഡി.എഫും. കഴിഞ്ഞ ഒമ്പത് മാസത്തെ എല്ലാ വിവാദങ്ങളിലേതും പോലെ കാര്യങ്ങൾ വിശദീകരിക്കുന്നതിലെ സുതാര്യതയില്ലായ്മയാണ് ഇത്തവണയും സർക്കാറിനെ പ്രതിരോധത്തിലാക്കുന്നത്. ശിക്ഷകാലാവധിയിൽ ഇളവ് നൽകാൻ എൽ.ഡി.എഫ് സർക്കാർ തയാറാക്കുകയും ഗവർണർ തിരിച്ചയക്കുകയും ചെയ്ത പട്ടികയിൽ  ടി.പി വധക്കേസ്, ചന്ദ്രബോസ് കൊലക്കേസ് പ്രതികൾ അടക്കമുള്ളവർ ഉണ്ടെന്ന വാർത്തയാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ഇതുസംബന്ധിച്ച ആദ്യ വാർത്ത പുറത്തുവരുകയും പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയം കൊണ്ടുവരുകയും ചെയ്തപ്പോൾ 14 വർഷം കഴിയാതെ ടി.പി കേസ് പ്രതികളെ എങ്ങനെ പുറത്തുവിടുമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. പട്ടികയിൽ ആരൊക്കെ ഉണ്ടെന്ന് തനിക്ക് ഇപ്പോൾ കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാൽ, കേരളപ്പിറവിയുടെ 60ാം വാർഷികാഘോഷ ഭാഗമായി ശിക്ഷ ഇളവ് ചെയ്തവരുടെ പട്ടികയിൽ ടി.പി വധക്കേസിലെ കുഞ്ഞനന്തൻ ഉൾെപ്പടെ 11 പ്രതികളും ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമും ഉണ്ടെന്ന് ജയിൽവകുപ്പ് വിവരാവകാശനിയമപ്രകാരം നൽകിയ മറുപടിയാണ് പുതിയവിവാദത്തിന് തിരികൊളുത്തിയത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സർക്കാറി​െൻറ ഭരണം വിലയിരുത്താൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് അജണ്ട നിശ്ചയിച്ച സി.പി.എം സംസ്ഥാനനേതൃത്വെത്തയും സർക്കാറിനെയും കടുത്ത പ്രതിരോധത്തിലാക്കുന്നതായി ഇത്. എന്നാൽ, കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 2015 ഡിസംബർ 14ന് ഉണ്ടാക്കിയതാണ് പട്ടികയെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. യു.ഡി.എഫി​െൻറ ജംബോപട്ടിക ഉദ്യോഗസ്ഥതലസമിതിയുടെ പരിശോധനക്കുശേഷം ഇൗ സർക്കാർ ചുരുക്കി. ഗവർണർ ചില വിശദീകരണം ചോദിച്ചതിനെതുടർന്ന് അത് മന്ത്രിതല ഉപസമിതി പരിശോധിക്കാനും തീരുമാനിച്ചു. അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടി.പി കേസ് പ്രതികൾ ഉൾപ്പെടെ ജീവപര്യന്തം തടവിന് രണ്ടുവർഷം മുമ്പ് ശിക്ഷിക്കെപ്പട്ടവരെ വിട്ടയക്കാനാവിെല്ലന്നാണ്  സി.പി.എം നേതാക്കൾ വിശദീകരിക്കുന്നത്. എന്നാൽ, മറ്റ് കൊലക്കേസ് പ്രതികൾക്ക് കിട്ടുന്ന ശിക്ഷയിളവ് ഇവർക്കും ലഭിച്ചേക്കാമെന്നും അതിന് സർക്കാറിന് അധികാരമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ, വിവാദം സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാഴ്ത്തുേമ്പാഴും വിശദീകരണം നൽകാൻ ആഭ്യന്തരവകുപ്പോ അത് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോ തയാറായിട്ടില്ല. സി.പി.െഎ നേതൃത്വം പ്രതിഷേധസ്വരം രേഖപ്പെടുത്തിയിട്ടുണ്ടെന്നത് എൽ.ഡി.എഫിനുള്ളിലും ശാന്തതയല്ല ഉള്ളതെന്നതി​െൻറ തെളിവാണ്. ടി.പി കേസിൽ സി.പി.എമ്മുമായി പരസ്യമായി ഇടഞ്ഞ വി.എസി​െൻറ നിലപാടും നിർണായകമാവും.

Tags:    
News Summary - pinarayi vijayan government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.