കോവിഡ്​ വാർഡിലെ ആത്​മഹത്യ നിർഭാഗ്യകരം; ജാഗ്രതകുറവുണ്ടായില്ല -പിണറായി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ​ കോവിഡ്​ വാർഡിൽ രണ്ട്​ പേർ ആത്​മഹത്യ ചെയ്​തത്​ നിർഭാഗ്യകരമായ സംഭവമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളുടെ ഫലം നെഗറ്റീവായിരുന്നു. രോഗിയെ ഡിസ്​ചാർജ്​ ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ്​ ദൗർഭാഗ്യകരമായ സംഭവമുണ്ടായത്​. ഇതിൽ ജാഗ്രതകുറവുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൗൺസിലിങ്​ അടക്കമുള്ളവ ശക്​തമാക്കും. ഇത്തരം ആളുകളെ കണ്ടെത്താൻ പ്രത്യേക സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Pinarayi vijayan on covid suicide-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.