കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരത്തിലെത്തും -സി.പി.ഐ.എം

തിരുവനന്തപുരം: കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ അതിജീവന ശ്രമത്തെ തുരങ്കംവെച്ചവരാണ് പ്രതിപക്ഷത്തുള്ളത്. നാടിനുവേണ്ടി ഒരു നല്ല വാക്ക് പോലും യു.ഡി.എഫും ബി.ജെ.പിയും പറഞ്ഞിട്ടില്ലെന്നും മുഖ്യമ​ന്ത്രി പ്രസതാവനയിൽ പറഞ്ഞു.

സമാനതകളില്ലാത്ത ദുരന്തങ്ങള്‍, ആരോഗ്യരംഗത്തെ വെല്ലുവിളികള്‍, കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച നോട്ടനിരോധനം-തുടങ്ങിയ ദുരന്തങ്ങളെയെല്ലാം നേരിട്ടും അതിജീവിച്ചുമാണ് കഴിഞ്ഞ അഞ്ചുകൊല്ലം കേരളം മുന്നോട്ടുപോയത്. സംസ്ഥാനത്തിന്‍റെ പരിമിതമായ അധികാരപരിധിക്കുള്ളില്‍ നിന്ന് ബദല്‍നയം പ്രായോഗികമാണെന്ന് എൽ.ഡി.എഫ് തെളിയിച്ചിട്ടുണ്ട്.

വര്‍ഗീയതയെ ചെറുക്കുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും എൽ.ഡി.എഫ് ഇനിയും ശക്തിയാര്‍ജിക്കേണ്ടതുണ്ട്. കേരളത്തിന്‍റെ മണ്ണില്‍ നിന്ന് ഇടതുപക്ഷത്തെ തുടച്ചുനീക്കണം എന്ന് പ്രതിജ്ഞ എടുത്ത ശക്തികളും, ഏതാനും മാധ്യമങ്ങളും പ്രതിപക്ഷത്തിന്‍റെ ഘടകക്ഷികളായി പ്രവര്‍ത്തിക്കുകയാണ്. മുന്‍പ് പെയ്ഡ് ന്യൂസ് ഉണ്ടായിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പിന് മുന്നേത്തന്നെ വിലക്കെടുത്തുകഴിഞ്ഞിരിക്കുകയാണ്. അത്തരക്കാരുടെ ചുമലില്‍ കയറിനിന്ന് ബി.ജെ.പിയും യു.ഡി.എഫും ഉയര്‍ത്തുന്ന നശീകരണ രാഷ്ട്രീയത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും മുഖ്യമ​ന്ത്രി കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.