Posted On
date_range Updated On
date_range പിണറായി വിജയനും സ്റ്റാലിനും ആദ്യം ചർച്ച ചെയ്യേണ്ടത് മുല്ലപ്പെരിയാർ പ്രശ്നം -ചെറിയാൻ ഫിലിപ്
ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ആദ്യം ചർച്ച ചെയ്ത് പരിഹരിക്കേണ്ടത് മുല്ലപ്പെരിയാർ പ്രശ്നമാണെന്ന് കെ.പി.സി.സി പഠനകേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ് പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി നയിച്ച കെ-റെയില്‍ വിരുദ്ധ ജനസമ്പര്‍ക്ക വാഹനജാഥയുടെ പര്യടന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ അണക്കെട്ട് നിർമിക്കാൻ എത്ര തുക ലോൺ എടുത്താലും എല്ലാ വിഭാഗം ജനങ്ങളും ഇതിനെ പിന്തുണക്കും. കെ-റെയിൽ പദ്ധതി അഹങ്കാര പദ്ധതിയാണ്. സർക്കാർ മാനസികവിഭ്രാന്തിയിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.