സുരേഷ് ഗോപിയുടെ ഗ്രാഫ് ദിനംതോറും കുറഞ്ഞു വരുന്നു -മുഖ്യമന്ത്രി

തൃശൂർ: ബി.ജെ.പി സ്ഥാനാർത്ഥി നടൻ സുരേഷ് ഗോപിയുടെ ഗ്രാഫ് ദിനംതോറും കുറഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ എടുക്കും എന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പറയുന്നത്, സുരേഷ് ഗോപി വിചാരിച്ചാൽ എടുക്കാൻ പറ്റുന്ന മണ്ഡലമാണോ തൃശൂർ എന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. സുരേഷ് ഗോപി എന്തോ വലിയ തോതിൽ തൃശൂരിനെ മാറ്റിമറിച്ച് കളയുമെന്ന വ്യാമോഹത്തിലായിരുന്നു ബി.ജെ.പി. ഇപ്പോൾ അവർ തന്നെ ആ മോഹം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അദ്ദേഹത്തിന്‍റെ ഗ്രാഫ് ദിനംതോറും കുറഞ്ഞ് വരികയാണ്. നല്ല രീതിയിൽ പരാജയ അവസ്ഥയിൽ എത്തിനിൽക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ -മുഖ്യമന്ത്രി പറഞ്ഞു.

എസ്.ഡി.പി.ഐയുടെ വോട്ട് യു.ഡി.എഫിന് കൊടുക്കുമെന്ന പ്രഖ്യാപനം കേവലമായ ഒരു പ്രഖ്യാപനമായിരുന്നില്ല. എസ്.ഡി.പി.ഐ എന്താണ് എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടോ? നാട്ടിൽ എതിർപ്പ് വന്നപ്പോൾ നേരത്തെ എടുത്ത നിലപാട് ഉപേക്ഷിക്കുകയാണെന്നെന്ന് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുന്നയാൾക്ക് പറയേണ്ടിവന്നു. ഈ നാടകമെല്ലാം നമ്മൾ കണ്ടുകൊണ്ടിരുന്നതല്ലേ. വർഗീയതയുമായി സമരസപ്പെട്ടുപോകുന്നതിന് കോൺഗ്രസ് മടികാണിക്കാറില്ല. തങ്ങൾക്ക് നാലു വോട്ട് കിട്ടുന്ന ഘട്ടം വരുമ്പോൾ എപ്പോഴും ഇങ്ങിനെയുള്ള നിലപാടാണ് അവർ സ്വീകരിക്കാറ് -മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Tags:    
News Summary - Pinarayi Vijayan against Suresh Gopi and UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.