ത​െൻറ വാദങ്ങൾ പിണറായി അംഗീകരിച്ചു -കെ. സുധാകരൻ എം.പി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ​'ചെത്തുകാര​െൻറ മകനാണെന്ന' വിവാദ പരാമ​ർശത്തിൽ പ്രതികരണവുമായി കെ.പി.സി.സി വർക്കിങ്​​ പ്രസിഡൻറ്​ കെ. സുധാകരൻ എം.പി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ പറഞ്ഞ കാര്യങ്ങൾ പിണറായി അംഗീകരിച്ചെന്നാണ് കരുതുന്നത്. എന്നാൽ എതിരാളിയെ വിമർശിച്ചപ്പോൾ സ്വന്തം പാർട്ടി നേതാക്കൾ തള്ളിപ്പറഞ്ഞപ്പോൾ വേദനയുണ്ടായി. എന്നാൽ, പാർട്ടി പിന്നീട്​ ഇത്​ തിരുത്തിയപ്പോൾ സന്തോഷമുണ്ടായി.

കെ.പി.സി.സി പദവി മാത്രം ലക്ഷ്യം ​െവച്ചല്ല താൻ പ്രവർത്തിക്കുന്നത്. മുല്ലപ്പള്ളിയെ കുറിച്ച് ആർക്കും ഇപ്പോൾ പരാതിയില്ല. സംഘടനാ തെരഞ്ഞെടുപ്പ്​ നടക്കാത്തത്​ കോൺഗ്രസിന്‍റെ ദുരന്തമാണ്​.

ശബരിമല കരട് യു.ഡി.എഫ് പുറത്തിറക്കിയത് ഭക്തജനങ്ങൾക്ക് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ്. ഭരണഘടനക്ക്​ ഇടപെടാൻ ഭക്തി പൊതു വിഷയമല്ല. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ എന്ത് ചെയ്യുമെന്നത് ജനം സ്വാഭാവികമായി ചോദിക്കുന്ന കാര്യമാണ്. അതിനുള്ള മറുപടിയാണ് കരട് പത്രികയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Pinarayi vijayan accepted arguments says K Sudhakaran MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.