സംഭവിച്ചത് ഒരു കലാലയത്തിലും നടക്കാന്‍ പാടില്ലാത്തത്​, നടപടികളിൽ ലാഘവത്വം ഉണ്ടാകില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ സംഭവിച്ചത്​ ഒരു കാരണവാശാലും ഒരു കലാലയത്തിലും നടക്കാന്‍ പാടില്ലാത്തതാണെന്നും നടപടികളില്‍ ഒരു തരത്തിലുള്ള ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എന്ന നിലക്ക്​ ശക്തമായ നടപടികളുണ്ടാകും. ഇപ്പോള്‍ തന്നെ എല്ലാവര്‍ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആന്തൂരിൽ ആത്മഹത്യ ചെയ്​ത പ്രവാസിയുടെ ഭാര്യ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ചോദ്യത്തിന്​ മറുപടിയായി മുഖ്യമന്ത്രി കൂട്ടി​േച്ചർത്തു.


Tags:    
News Summary - pinarayi vijayan about trivandrum university college issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.