തിരുവനന്തപുരം: മുതിർന്ന ഇടതുപക്ഷ നേതാവ് കെ.ആർ ഗൗരിയമ്മക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരിയമ്മയുടെ 102ാം ജന്മദിനമാണ് ഇന്ന്.
സഖാവ് കെ.ആർ. ഗൗരിയമ്മയെ മാറ്റി നിർത്തി കേരളത്തിൻെറ രാഷ്ട്രീയ ചരിത്രം എഴുതാൻ സാധ്യമല്ല. കേരളത്തിൻെറ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻെറ വളർച്ചയിലും, അത് നേതൃത്വം നൽകിയ സാമൂഹ്യ വിപ്ലവത്തിലും അനുപമമായ പങ്കാണ് ഗൗരിയമ്മ വഹിച്ചത്. ഭരണരംഗത്ത് കേരളത്തെ പുരോഗതിയിലേക്ക് നയിച്ച അനവധി സംഭാവനകൾ ഗൗരിയമ്മയുടേതായി ഉണ്ട്.
സമൂഹ നന്മക്കായി സ്വയമർപ്പിച്ച സഖാവിൻെറ ജീവിതം കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് എക്കാലവും പ്രചോദനമാണ്. സഖാവിന് ഹൃദയപൂർവ്വം ആശംസകളും അഭിവാദ്യങ്ങളും നേരുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.