Posted On
date_range Updated On
date_range സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു, രോഗവ്യാപനത്തിൽ കുറവ്- മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാപഠനങ്ങളിലും കേരളത്തിൽ കോവിഡ് രോഗവ്യാപനം കുറവെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടില്ല. ആർ.ടി.പി.സി.ആർ പരിശോധനകൾ ഉയർത്താനായി ജില്ല തലത്തിൽ പ്രവർത്തനം ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. രോഗം വരാൻ സാധ്യതയുള്ള കൂടുതൽ പേർ കേരളത്തിലുണ്ടെന്നും അതീവ ജാഗ്രത വേണ്ട സമയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നുന്നു. ഐ.സി.എം.ആർ സർവേ പ്രകാരം ഏറ്റവും കുറവ് രോഗവ്യാപനം കേരളത്തിലാണ്. രോഗം വന്നുപോയവരുടെ ദേശീയ ശരാശരി ആയിരത്തിൽ 220 ആണെങ്കിൽ കേരളത്തിൽ കേരളത്തിൽ 116 മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.