മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ്​ നേതാവ്​ ​മമ്പറം ദിവാകരൻ, കെ.പി.സി.സി പ്രസിഡൻറ്​ ​െക.സുധാകരൻ

പിണറായി -സുധാകരൻ ഏറ്റുമുട്ടൽ: ഒന്നുമറിയില്ലെന്ന്​ മമ്പറം ദിവാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡൻറ്​ ​െക.സുധാകരനും തമ്മിൽ ബ്രണ്ണൻ കോളജ്​ പഠനകാലത്ത്​ നടന്നുവെന്ന്​ പറയുന്ന സംഘട്ടനത്തെക്കുറിച്ച്​ തനിക്കൊന്നുമറിയില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ ​മമ്പറം ദിവാകരൻ.

1971ൽ ഞാനും സുധാകരനും ഒന്നിച്ച്​ ​ബ്രണ്ണനിൽ പഠിച്ചയാളാണ്​. ഞങ്ങളുടെ സീനിയർ ആയിരുന്നു പിണറായി വിജയൻ. അന്ന്​ കോൺഗ്രസിൽ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. ഇന്ദിരാ കോൺഗ്രസിനൊപ്പമായിരുന്നു ഞാൻ. സംഘടനാ കോൺ​ഗ്രസിലായിരുന്ന കെ. സുധാകരൻ അന്ന്​ കെ.എസ്​.യു വിരുദ്ധനായിരുന്നു​.

​പിണറായി വിജയൻ ബ്രണ്ണൻ കോളജിൽ വന്നപ്പോൾ ചവിട്ടിവീഴ്​ത്തിയെന്ന്​ കെ. സുധാകരൻ പറയുന്ന സംഭവത്തെക്കുറിച്ച്​ ബ്രണ്ണനിലെ പഠനകാലത്ത്​ ആരും പറഞ്ഞുകേട്ടിട്ടില്ല. അന്ന്​ ഞങ്ങളും ഇടതുപക്ഷവും തമ്മിൽ നിരവധി സംഘട്ടനം ഉണ്ടായിട്ടുണ്ട്​. മുൻമന്ത്രി എ.കെ. ബാലനായിരുന്നു അന്ന്​ ഇടതുവിദ്യാർഥി സംഘടനയുടെ നേതാവ്​. പിണറായി വിജയ​െൻറ മക്കളെ തട്ടിക്കൊണ്ടുപോകാൻ ​കെ. സുധാകരൻ പദ്ധതിയിട്ടുവെന്ന​ മുഖ്യമന്ത്രി പിണറായി വിജയ​െൻറ വെളിപ്പെടുത്തൽ പുതിയ അറിവാണെന്നും അതേക്കുറിച്ച്​ പണ്ടും ഇപ്പോഴും ആരും പറഞ്ഞുകേട്ടിട്ടില്ലെന്നും മമ്പറം ദിവാകരൻ പറഞ്ഞു. 



Tags:    
News Summary - Pinarayi-Sudhakaran clash: Mambaram Divakaran says he does not know anything

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.