പാചകവാതക സബ്സിഡി നിര്‍ത്തലാക്കുവാനുള്ള തീരുമാനം പിന്‍വലിക്കണം -പിണറായി

തിരുവനന്തപുരം: പാചകവാതക സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കുവാനുള്ള കേന്ദ്ര സർക്കാറിന്‍റെ തീരുമാനം ഉത്കണ്ഠാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സാധാരണക്കാരായ ജനങ്ങളുടെ  ജീവിതച്ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് ഇതിടയാക്കും. ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന  തീരുമാനം പിന്‍വലിക്കുവാന്‍ കേന്ദ്രം തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2016 ജൂലൈ മുതല്‍ പത്തിലധികം തവണ പാചകവാതകവില വർധിപ്പിച്ചിട്ടുണ്ട്. ഈ മാസമാദ്യം ഒറ്റയടിക്ക് 32 രൂപയാണ് പാചകവാതക സിലിണ്ടറിന് വില വർധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 420 രൂപ വിലയുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് ഇപ്പോള്‍ 480 രൂപയാണ്. ഇതിന് പുറമേയാണ് നിലവിലുള്ള സബ്സിഡി പിന്‍വലിക്കുവാനുള്ള തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Pinarayi Request centre to withdraw lpg decision-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.