ബീഫുമായി രാജസ്ഥാനിലേക്ക് പോകേണ്ടെന്ന് ബി.ജെ.പി സ്ഥാനാർഥിയോട് പിണറായി

മലപ്പുറം: ബീഫുമായി രാജസ്ഥാനിലേക്ക് പോകേണ്ടെന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് ജനങ്ങള്‍ക്ക്‌ ബീഫ് വാഗ്ദാനം ചെയ്ത ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീപ്രകാശിനോട് മുഖ്യമന്ത്രി പിണറായി. "ഇവിടെ എല്ലാവര്‍ക്കും ഒരു പാക്കറ്റ് ബീഫ് കൊടുക്കും എന്ന് ബിജെപി സ്ഥാനാര്‍ഥി പ്രസംഗിച്ചതായി കേട്ടു. നല്ലത്. ഇവിടെ ആയതുകൊണ്ട് രണ്ടുപാക്കറ്റായാലും കുഴപ്പമില്ല. പക്ഷെ ആ ബീഫും കൊണ്ട് ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെക്കൊന്നും പോകരുത്. പോയാല്‍ എന്ത് സംഭവിക്കുമെന്ന് കണ്ടല്ലോ. പശുവുമായി പോയ കര്‍ഷകനെ സംഘപരിവാര്‍ മര്‍ദ്ദിച്ചു കൊന്ന സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിന്‍റെ തെരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

News Summary - Pinarayi on Malappuram beef issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.