representative image

'ഭരണ പ്രതിസന്ധി പരിഹരിക്കാൻ ഭരണകൂട കൊലപാതകം പിണറായി സർക്കാർ ആവർത്തിക്കുന്നു'

കോഴിക്കോട്​: ഭരണ പ്രതിസന്ധി പരിഹരിക്കാൻ ഭരണകൂട കൊലപാതകം പിണറായി സർക്കാർ ആവർത്തിക്കുകയാണെന്ന് ട്രേഡ്​ യൂനിയൻ സെൻറർ ഒാഫ്​ ഇന്ത്യ​ (ടി.യു.സി.​െഎ) സംസ്​ഥാന കമ്മിറ്റി. മാവോവാദികൾ ഒരാളെപോലും ആക്രമിച്ചതായോ അപായപ്പെടുത്തിയതായാ റിപ്പോർട്ടുകളൊന്നും നിലവില്ല. എന്നിട്ടും ലഘുലേഖകളും പോസ്​റ്റർ പ്രചാരണങ്ങളും നടത്തുന്നു എന്ന കുറ്റംചുമത്തി ഭീകരവിരുദ്ധ നിയമം ചാർത്തി സർക്കാർ നിരവധിയാളുകളെ ജയിലിലടക്കുകയോ കേന്ദ്ര സർക്കാറിന് അതിന് സഹായം ചെയ്ത് കൊടുക്കുകയോ ചെയ്യുന്നു.

അധികാരത്തിലേറി തീവ്ര ജനവിരുദ്ധ നയങ്ങൾ ബി.ജെ.പിയേക്കാളും യു.ഡി.എഫിനേക്കാളും വേഗത്തിൽ നടപ്പാക്കുകയാണ്​. ഇതിനെതിരെ ഉണ്ടാവുന്ന ജനരോഷം തടയാനും ഭരണ പ്രതിസന്ധി പരിഹരിക്കാനും രാഷ്​ട്രീയ കൊലപാതകങ്ങൾക്കൊപ്പം ഭരണകൂട കൊലപാതകങ്ങളും പിണറായി സർക്കാർ ആവർത്തിക്കുന്നു. സ്വപ്നയും ശിവശങ്കരനും ബിനോയിയും ചേർന്ന് നയിക്കുന്ന സി.പി.എമ്മി​െൻറ പ്രതിസന്ധി പരിഹരിക്കാൻ വാളാരംകുന്നിൽ ഒരു മനുഷ്യനെ മാവോവാദി എന്ന പേരിൽ നടത്തിയിരിക്കുന്ന കൊലപാതകം നികൃഷ്​ടവും ക്രൂരവുമാണ്.

സർക്കാർ കൊലപാതക പരമ്പര ആവർത്തിക്കാതിരിക്കാൻ ജനാധിപത്യവാദികൾ മുന്നോട്ടുവരണം. ഈ പൊലീസ് വേട്ടക്ക് നിർദേശം നൽകിയവരെയും കൊലപാതകികളെയും ശിക്ഷിക്കാൻ ആവശ്യമായ അന്വേഷണം ഉണ്ടാവണം. ഈ കൊലപാതകത്തെ ടി.യു.സി.​െഎ സംസ്ഥാന കമ്മിറ്റി അപലപിക്കുന്നതായും പ്രതിഷേധിക്കുന്നതായും പ്രസിഡൻറ്​ സാം പി. മാത്യു, സെക്രട്ടറി ജയൻ കോനിക്കര എന്നിവർ അറിയിച്ചു.

Tags:    
News Summary - Pinarayi govt repeats state assassination to resolve governance crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.