തൃക്കാക്കരയിൽ പ്രചാരണം നയിച്ചത് പിണറായിയല്ല; പരാജയകാരണം പരിശോധിക്കും -സി.പി.എം

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനല്ലെന്ന് സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ മോഹനൻ. അപ്രതീക്ഷിതമായ ജനവിധിയാണ് ഉണ്ടായത്. മണ്ഡലത്തിൽ മുഖ്യമന്ത്രി നേരിട്ട് പ്രചാരണം നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനഹിതം അംഗീകരിക്കുകയാണ്. പാർട്ടി പരാജയകാരണങ്ങൾ പരിശോധിക്കും. ഒരു മാസക്കാലം നടത്തിയ പ്രവർത്തനങ്ങളുടെ രീതി നോക്കുമ്പോൾ ഒരു കാരണവശാലും ഇത്തരമൊരു ഫലം പ്രതീക്ഷിച്ചിരുന്നില്ല. ജോ ജോസഫിനായി വോട്ടുകൾ സ്വരൂപിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാറിന്റെ വിലയിരുത്തലല്ല തെരഞ്ഞെടുപ്പ് ഫലം. സർക്കാറിനെ വിലയിരുത്താൻ ഇത് സംസ്ഥാന തെരഞ്ഞെടുപ്പല്ല. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അങ്ങനെ അവകാശപ്പെട്ടിട്ടില്ലെന്ന് സി.എൻ മോഹനൻ പറഞ്ഞു.

Tags:    
News Summary - Pinarayi did not lead the campaign in Thrikkakara; The cause of failure will be examined - CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.