കിഴക്കമ്പലം: മോഷണം ചെറുക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്ന നിമിഷയുടെ വീട്ടിൽ സാന്ത്വനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പുക്കാട്ടുപടി എടത്തിക്കാട്ടെ വീട്ടിലെത്തിയ അദ്ദേഹം മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ നടപടി സ്വീകരിക്കുമെന്ന് മാതാപിതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയുടെ വരവറിഞ്ഞ് ഒട്ടേറെ നാട്ടുകാരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. മന്ത്രി മേഴ്സിക്കുട്ടിയമ്മയും വീട്ടിലെത്തിയിരുന്നു. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, ജില്ല സെക്രേട്ടറിയറ്റ് അംഗം എൻ.സി. മോഹനൻ, ജില്ല കമ്മിറ്റി അംഗം ദേവദർശൻ, ഏരിയ സെക്രട്ടറി സി.കെ. വർഗീസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
അന്വേഷണം
ക്രൈംബ്രാഞ്ചിന്
കിഴക്കമ്പലം: പുക്കാട്ടുപടിയിൽ നിമിഷയുടെ കൊലപാതകം ക്രൈംബ്രാഞ്ച് അേന്വഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉദയഭാനുവിെൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വ്യാഴാഴ്ച ക്രൈംബ്രാഞ്ച് കോടതിയിൽനിന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് തെളിവെടുപ്പ് ഉൾപ്പെടെ നടത്തി ഒരു മാസത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കും. പ്രതിയുടെ നാട്ടിലെ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നുണ്ട്. നാട്ടിൽ വിവരം അറിയിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.