Posted On
date_range Updated On
date_range സന്തോഷ് ശിവന് ദ പിയറി ആൻജിന്യൂസ് ട്രൈബ്യൂട്ട് പുരസ്കാരം
തിരുവനന്തപുരം: വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഏറ്റവും മികച്ച അന്താരാഷ്ട്ര ഛായാഗ്രാഹകരെ ആദരിക്കുന്നതിന് ഏർപ്പെടുത്തിയ 2024ലെ ദ പിയറി ആൻജിന്യൂസ് ട്രൈബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന്.
മേയ് 24ന് കാനിൽ നടക്കുന്ന റെഡ് കാർപറ്റ് ഇവൻറിന് ശേഷമുള്ള ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് പുരസ്കാര സമിതി ഡെപ്യൂട്ടി ഡയറക്ടർ ഡൊമിനിക് റൗഷോൺ അറിയിച്ചു. ക്രിസ്റ്റഫർ ഡോയൽ, റോജർ ഡീക്കിൻസ്, ബാരി അക്രോയ്ഡ്, ഡാരിയസ് ഖൊൺജി, ആഗ്നസ് ഗൊദാർദ് തുടങ്ങിയ മഹാപ്രതിഭകൾക്ക് ലഭിച്ച ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സന്തോഷ് ശിവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.