മലയാറ്റൂരിൽ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച പിക്കപ്പ് വാൻ നിർത്താതെ പോയി

കൊച്ചി: മലയാറ്റൂരിൽ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച പിക്കപ്പ് വാൻ നിർത്താതെ പോയി. കെ.എ.പിയിലെ പൊലീസുകാരനായ അതിരമ്പുഴ സ്വദേശി നിതിനെയാണ് പിക്കപ്പ് വാനിടിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിധിനെ വയറിൽ ശസ്ത്രക്രിയ നടത്തി. ഇദ്ദേഹം അപകടനില തരണം ചെയ്തു.

ഇന്നലെ രാത്രി മലയാറ്റൂരിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുകയായിരുന്നു നിതിൻ. റോഡരികിലൂടെ നടന്ന് വരുമ്പോൾ എതിരെയെത്തിയ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇടിച്ച പിക്കപ്പ് വാൻ തിരിച്ചറിഞ്ഞതായി കാലടി എസ്.എച്ച്.ഒ പറഞ്ഞു.

Tags:    
News Summary - Pickup van that hit policeman in Malayattoor did not stop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.