മലങ്കര ഓർത്തഡോക്സ് സഭയുടെ പുതുപ്പാടി ആശ്രമാംഗവും, പത്തനംതിട്ട വയലത്തല മാർ സേവേറിയോസ് സ്ലീബ ഇടവകാഗവുമായ കരിമ്പനേത്ത് വന്ദ്യ കെ. ഐ ഫിലിഫ് റമ്പാൻ (85) അന്തരിച്ചു. വയലത്തല പാറമേൽ കരിമ്പനേത്ത് കുടുബാംഗം ആണ്.
1934 സെപ്റ്റംബറിലായിരുനു കെ. ഐ ഫിലിഫ് റമ്പാെൻറ ജനനം. 1958 ൽ വൈദിക സെമിനാരി യിൽ ചേർന്നു. 1961 ജൂൺ 22 ന് ശെമ്മാശനായി. 1962 ജൂൺ 26 ന് കശ്ശീശപട്ടം ലഭിച്ചു.
1963ൽ ഭിലായ് ഇടവക വികാരി. 1965 മെയ് 25 ന് പുതുപ്പാടിയിട്ടാണ് എത്തിയത്. 1977 ൽ ആന്ധ്രാ ചുഴലിക്കാറ്റ് ദുരന്ത വിതച്ചപ്പോൾ ദുരിതപാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹത്തിെൻറ ലാളിത്വവും ചുമതലബോധവും മനസിലാക്കിയ ആന്ധ്ര ഗവണ്മെൻറിെൻറ അവാർഡും പ്രശംസ പത്രവും നൽകി ആദരിച്ചു. 1985 ൽ യാച്ചാരം ബാലഭവെൻറ ഡയക്ടറായി. കുഷ്ഠരോഗികളുടെ കുഷ്ഠമില്ലാത്ത കുഞ്ഞുങ്ങളെ വളർത്തുവാൻ തുടങ്ങി.
1993 ൽ പുനയിലെ ദേഹു ബാലിക ഭവെൻറയും , ഇറ്റാർസി ബാലഭവെൻറയും ഡയറക്ടറായി. 1994 ൽ കലഹണ്ടി പ്രോജക്ടിെൻറ ഡയറക്ടർ. 1994 സെപ്റ്റംബർ 20 ന് പരി. മാത്യൂസ് ദ്വിതിയൻ കാതോലിക്ക ബാവാ തിരുമേനിയിൽ നിന്ന് റമ്പാൻ സ്ഥാനം സ്വീകരിച്ചു.
1998 ഒഡീഷാ സൈക്ലോണിനെ തുടർന്ന് 8 ഗ്രാമങ്ങൾ പുനർനിർമാണത്തിന് നേതൃത്വം വഹിച്ചതിന് ഒഡിഷാ ഗവൺമെൻറ് പ്രത്യേക അവാഡ് നൽകി ആദരിച്ചു. 2000 ജനുവരി ഗുജറാത്ത് ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
2002 ൽ ബാംഗ്ലുരിൽ എയ്ഡ്സ് രോഗികളുടെ പുനരധിവാസത്തിന് വേണ്ടി തുംകൂർ ദയാ ഭവെൻറ പ്രധാന ചുമതല വഹിച്ചു.
2007 ൽ ബാംഗ്ലൂർ സ്നേഹ സദനവും ട്രീനിറ്റി ഹൈസ്ക്കുളിെൻറയും ഭരണ ചുമതല ഏറ്റെടുത്തു. സുനാമി ദുരിതകാലത്തും റമ്പച്ചൻ ദുരന്തഭൂമിയിൽ നിറസാന്നിദ്ധമായിരുന്നു. പ്രകൃതിക്ഷോഭത്താൽ തകർന്ന ഭാരതത്തിലെ വിവിധ ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിനും നേത്യത്വം നൽകിയ റമ്പാനെ 2016 ൽ ഓർഡർ ഒഫ് സെൻറ് ജോർജ് ബഹുമതി നൽകി പുതുപ്പള്ളി പള്ളിയും മലങ്കര സഭാ കതോലിക്കേറ്റ് അവാർഡും നൽകി ആദരിച്ചിട്ടുണ്ട് . " മലങ്കര സഭാ മിഷനറി ജ്യോതിസ്സ് " എന്ന് നമകരണം നൽകി മലങ്കര ഓർത്തഡോക്സ് സഭ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.