ഫാര്‍മസികൾ ഇന്ന് അടച്ചിടും

തിരുവനന്തപുരം: ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നിയമ വിധേയമാക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്തെ ഫാര്‍മസികള്‍ ഇന്ന് അടച്ചിടും. ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്‍റ് ഡ്രഗ്സിന്റെ നേതൃത്വത്തിലാണ് രാജ്യത്തെ എട്ടര ലക്ഷത്തോളം മരുന്നു വ്യാപാരികള്‍ പണി മുടക്കുന്നത്. 

ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം അനുവദിക്കരുത്, ഇ പോര്‍ട്ടല്‍ സംവിധാനം കൊണ്ട് വരരുത് തുടങ്ങിയ ആവശ്യങ്ങളാണ് മരുന്ന് വ്യാപാരികള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം അനുവദിച്ചാല്‍ ഫാര്‍മസിസ്റ്റുകള്‍ മുഖേനെ മാത്രം മരുന്ന് വിതരണം ചെയ്യുന്നത് അവസാനിക്കുകയും ആര്‍ക്കും എന്ത് മരുന്നും യഥേഷ്ടം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും മരുന്നു വ്യാപാരികള്‍ ചൂണ്ടികാണിക്കുന്നു.

Tags:    
News Summary - pharmacy closed today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.