ഫാര്‍മസിസ്റ്റ് ഇല്ലാത്ത മെഡിക്കല്‍ സ്റ്റോറുകളിലെ മരുന്നുവിതരണം  തടയണമെന്ന് ഹൈകോടതി

കൊച്ചി: മെഡിക്കല്‍ സ്റ്റോറുകളിലും ഫാര്‍മസികളിലും ഫാര്‍മസിസ്റ്റ് ഇല്ലാതെ മരുന്നുവിതരണം ചെയ്യുന്നത് തടയണമെന്ന് ഹൈകോടതി. ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം കര്‍ശനനടപടി സ്വീകരിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. 
ഫാര്‍മസിസ്റ്റുകള്‍ ഇല്ലാതെ മരുന്നുവിതരണം ചെയ്യുന്നതിനെതിരെ കേരള ഫാര്‍മസിസ്റ്റ്സ് ഓര്‍ഗനൈസേഷന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2015ലെ ഫാര്‍മസി പ്രാക്ടീസ് റെഗുലേഷന്‍ ഉള്‍പ്പെടെ നിയമങ്ങള്‍ ലംഘിച്ചാണ് മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ളെന്നുമായിരുന്നു ഹരജിയിലെ ആരോപണം. എന്നാല്‍, മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജില്ലകള്‍ തോറും ഫാര്‍മസി ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചതായി കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രാര്‍ വ്യക്തമാക്കി. 
ഫാര്‍മസിസ്റ്റ് ഇല്ലാതെ മരുന്നുവിതരണം അനുവദിക്കാനാകില്ളെന്ന നിലപാട് ഡ്രഗ്സ് കണ്‍ട്രോളറും അറിയിച്ചു. ഈ വിശദീകരണങ്ങള്‍ പരിഗണിച്ചാണ് ഫാര്‍മസിസ്റ്റ് ഇല്ലാതെ മരുന്നുവിതരണം ചെയ്യുന്നത് തടയണമെന്ന് നിര്‍ദേശിച്ചത്. ഫാര്‍മസിസ്റ്റുകളുടെ ജോലിസമയം നിയമാനുസൃതമായാണ് നിശ്ചയിച്ചതെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു.

Tags:    
News Summary - pharmacist highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.