ഇന്ന് പി.ജി. ഡോക്ടർമാരുടെ 12 മണിക്കൂർ പണിമുടക്ക്

തിരുവനന്തപുരം: കോവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പി.ജി. ഡോക്ടർമാരുടെ 12 മണിക്കൂർ പണിമുടക്ക് നടത്തുന്നു. കോവിഡ് ഡ്യൂട്ടിയും അത്യാഹിത വിഭാഗങ്ങളെയും സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽനിന്ന് കോവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാൽ പഠനം പ്രതിസന്ധിയിലായതും റിസ്ക് അലവൻസും സ്റ്റൈപ്പൻറ് വർധന നടപ്പാക്കാത്തതുമാണ് പ്രധാന വിഷയം.

ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സമരക്കാർ പറയുന്നത്.

Tags:    
News Summary - PG doctors 12-hour strike Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.