സംഘടനക്കെതിരായ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾ അവസാനിപ്പിക്കണം -പോപുലർ ഫ്രണ്ട്​

കോഴിക്കോട്​: സംഘടനയെ നിരോധിച്ച ഝാർഖണ്ഡ്​ സർക്കാർ നടപടി ​ൈ​ഹകോടതി റദ്ദാക്കിയ സാഹചര്യത്തിൽ തങ്ങൾക്കെതിരെ ഒരുവിഭാഗം നടത്തുന്ന ജനാധിപത്യ വിരുദ്ധ നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് പോപുലർ ഫ്രണ്ട്​ ഒാഫ്​ ഇന്ത്യ ചെയർമാൻ ഇ. അബൂബക്കർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഘടനയെ നിരോധിച്ച നടപടി ഏകപക്ഷീയവും നിയമത്തിന്​ നിരക്കാത്തതുമാണെന്നാണ്​ കോടതിവിധിയിൽ പറയുന്നത്​. നിരോധനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും റദ്ദാക്കിയിട്ടുണ്ട്​. 

ഒരു ജനകീയ പ്രസ്ഥാനത്തി​നെതിരെ ഭീകരബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർത്തിയിട്ടും കോടതിയിൽ തെളിവ്​ ഹാജരാക്കാനായില്ലെന്നത്​ ഝാർഖണ്ഡ്​ സർക്കാറി​​​െൻറ ദുഷ്​ടലാക്കിന്​ തെളിവാണ്​. ഇൗ വിധി പോപുലർ ഫ്രണ്ടിനെ മാത്രം ബാധിക്കുന്ന ഒന്നല്ല. മറിച്ച്,​ അഭിപ്രായ സ്വാതന്ത്ര്യവും സംഘടന സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നീതിപീഠത്തി​​​െൻറ ഇടപെടലായാണ്​ ഇതിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിൽ നിരോധിക്കപ്പെടുന്ന 14ാമത്തെ സംഘടനയാണ്​ പോപുലർ ഫ്ര​ണ്ടെന്നും ഇതാദ്യമായാണ്​ അവിടെ ഒരു സംഘടന സർക്കാർ നിരോധനത്തെ അതിജീവിക്കുന്നതെന്നും അബൂബക്കർ അവകാശപ്പെട്ടു. 

വാർത്തസമ്മേളനത്തിൽ പി.എഫ്​.​െഎ ദേശീയ ജനറൽ സെക്രട്ടറി എം. മുഹമ്മദലി ജിന്ന, ദേശീയ സമിതിയംഗം ഇ.എം. അബ്​ദുറഹ്​മാൻ, സംസ്ഥാന പ്രസിഡൻറ്​ നാസറുദ്ദീൻ എളമരം, അബ്​ദുല്‍ വാഹിദ് സേട്ട് എന്നിവർ പ​െങ്കടുത്തു. കഴിഞ്ഞ ദിവസമാണ്​ ഝാർഖണ്ഡിൽ പോപുലർ ഫ്രണ്ടി​നെ നിരോധിച്ച സർക്കാർ നടപടി റദ്ദാക്കി ഹൈകോടതി ഉത്തരവിട്ടത്​. നിരോധനം ചോദ്യംചെയ്​ത്​ പി.എഫ്​.​െഎ സംസ്ഥാന ജനറൽ സെക്രട്ടറി അബ്​ദുൽ വദൂദ്​ നൽകിയ ഹരജിയിലായിരുന്നു വിധി. 

Tags:    
News Summary - PFI- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.