കണ്ണൂർ ജില്ലയിൽ പെട്രോള്‍ പമ്പുകൾ അടച്ചിട്ട് സമരം തുടങ്ങി

കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ പെട്രോൾ പമ്പുകൾ അടച്ചിട്ട് സമരം തുടങ്ങി. നാളെ രാവിലെ ആറു മണി വരെയാണ് സമരം. മാഹിയിൽ നിന്നും കർണാടകയിൽനിന്നുമുള്ള നിന്നുമുള്ള അനധികൃത ഇന്ധനക്കടത്ത് തടയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

ജില്ല പെട്രോളീയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. മാഹിയിൽ നിന്നും കർണാടകയിലെ വിരാജ്പേട്ടയിൽ നിന്നും പെട്രോളും ഡീസലും എത്തിച്ച് ജില്ലയിൽ വ്യാപകമായ വിൽപന നടത്തുന്നുവെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. തെളിവ് സഹിതം പരാതി നൽകിയിട്ടും കാര്യമായ പരിശോധനകൾ നടക്കുന്നില്ലെന്നും ഇവർ ആരോപിച്ചു.

മാഹിയിൽ ​പെട്രോളിന് 15 ഉം ഡീസലിന് 13 ഉം രൂപയുടെ കുറവാണ് ഒരു ലിറ്ററിലുള്ളത്. കർണാടകയിലാവട്ടെ ഡീസലിന് എട്ടും പെട്രോളിന് അഞ്ചും രൂപയുടെ വിലക്കുറവുണ്ട്. മാഹിക്കു തൊട്ടടുത്തെ പ്രദേശമായതിനാൽ തലശ്ശേരി താലൂക്കിലെ ​പമ്പുകളിൽ ഇന്ധന വിൽപന പകുതിയായി കുറഞ്ഞു.

Tags:    
News Summary - petrol pumps closed and strike started at Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.