പെട്രോൾ പമ്പുകളിലെ ആക്രമണം അവസാനിക്കുന്നില്ല; പെരുമ്പടപ്പിൽ ജീവനക്കാരന് മൂന്നംഗ സംഘത്തിന്‍റെ മർദനം

മലപ്പുറം: പെട്രോൾ പമ്പുകൾക്കുനേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പമ്പുകൾ അടച്ചിട്ട് സമരം നടത്തിയിട്ട് കൃത്യം ഒരാഴ്ചയേ ആയുള്ളൂ. ഇതിനിടെ വീണ്ടും സമാന സംഭവം അരങ്ങേറിയിരിക്കുകയാണ്.

മലപ്പുറം പെരുമ്പടപ്പിലെ പി.എന്‍.എം ഫ്യൂവല്‍സിലാണ് പുതിയ സംഭവം. പുലര്‍ച്ചെ നാലോടെ പെട്രോൾ പമ്പ് ജീവനക്കാരനായ അസ്‌ലമിനാണ് മർദനമേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ബൈക്കിലെത്തിയവരിൽ ഒരാൾ പ്രകോപനമില്ലാതെ മർദനം ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് കേസെടുക്കുകയും മൂന്ന് അക്രമികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്​; മന്ത്രവാദി അറസ്റ്റിൽ

കു​മ​ര​കം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ന്ത്ര​വാ​ദ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്നയാൾ​ അ​റ​സ്റ്റി​ൽ. ക​ന​ക​പ്പ​ലം ഐ​ഷാ മ​ൻ​സി​ലി​ൽ അം​ജ​ത് ഷാ​യെ​യാ​ണ്​ (43) കു​മ​ര​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ പി​ച്ച​ക​പ​ള്ളി​മേ​ട് ഭാ​ഗ​ത്തു​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കു​മ​ര​കത്ത്​ വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​മ്പ​ത്​ വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യെ​യും അ​നു​ജ​നെ​യു​മാ​ണ്​ ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. കു​ട്ടി​ക​ളു​ടെ വീ​ട്ടു​കാ​രു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ ഇ​യാ​ള്‍ പ​ല​പ്പോ​ഴാ​യി ഇവിടെ വ​ന്നു​പോ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ മാ​താ​വി​നെ സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ക​യും ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ, കു​ട്ടി​ക​ളു​ടെ പി​താ​വ് ആ​ത്മ​ഹ​ത്യ ചെയ്യുകയും ചെയ്തിരുന്നു.

Tags:    
News Summary - Petrol pump employee assaulted in Perumbadappu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.