ജയിലിൽ പെട്രോൾ പമ്പ്​: ഉദ്ഘാടനം തൃശൂരിൽ

തൃ​ശൂ​ർ: ജ​യി​ലു​ക​ളു​ടെ സ്ഥ​ല​ങ്ങ​ൾ വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​​െൻറ ഭാ​ഗ​മാ​യു​ള്ള പെ​ട്രോ​ൾ പ​മ്പു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​യി. ആ​ദ്യ പെ​ട്രോ​ൾ പ​മ്പ് തൃ​ശൂ​ർ വി​യ്യൂ​ർ െസ​ൻ​ട്ര​ൽ ജ​യി​ലി​നോ​ട് ചേ​ർ​ന്ന് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും.

ജ​യി​ൽ വ​കു​പ്പും ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നും സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര, ക​ണ്ണൂ​ർ, ചീ​മേ​നി പ​മ്പു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. വി​യ്യൂ​ർ ജ​യി​ലി​നോ​ട് ചേ​ർ​ന്ന് പാ​ടൂ​ക്കാ​ട് ദീ​പ തി​യ​റ്റ​റി​ന് മു​ൻ​വ​ശം 30 സ​​െൻറ് സ്ഥ​ല​ത്താ​ണ് പ​മ്പ് സ്ഥാ​പി​ച്ച​ത്. ത​ട​വു​കാ​രാ​ണ് ജീ​വ​ന​ക്കാ​രും ചു​മ​ത​ല​ക്കാ​രും. ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​വും. അ​ഗ്​​നി​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​വും ന​ൽ​കി. 

Tags:    
News Summary - petrol bunk in jail -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.