Posted On
date_range Updated On
date_range പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില തുടർച്ചയായ രണ്ടാം ദിവസവും കൂട്ടി. പെട്രോളിന് മുപ്പത് പൈസയും ഡീസലിന് മുപ്പത്തിരണ്ട് പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് 87 രൂപ പത്തു പൈസയും ഡീസലിന് 81 രൂപ മുപ്പത്തിനാല് പൈസയുമാണ് വില.
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.83 രൂപയും ഡീസൽ ലിറ്ററിന് 82.96 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില.
ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനം കുറക്കുമെന്ന വാർത്തകൾ അന്താരാഷ്ട്ര വിപണിയിൽ വിലയെ സ്വാധീനിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.