കൊച്ചി: ആൺകുട്ടികളിലെ ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. 18 വയസ്സിന് താഴെയുള്ളവരിൽ ചേലാകർമം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യുക്തിവാദി സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് എന്ന സംഘടനയാണ് ഹരജി നൽകിയിരിക്കുന്നത്.
മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസം കുട്ടികളിൽ അടിച്ചേൽപിക്കുന്നതിനപ്പുറം യുക്തിപരമായ ഒന്നല്ല ചേലാകർമമെന്ന് ഹരജിയിൽ പറയുന്നു.
ഇത്തരം പ്രവൃത്തികൾ കുട്ടികൾക്ക് നേരെയുള്ള അക്രമമാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായതിനാൽ നിരോധിക്കണമെന്നും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.