ചാനൽ വിലക്കിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി

കൊച്ചി: മീഡിയ വണിനും ഏഷ്യാനെറ്റിനും സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഹൈകോടതിയി ൽ ഹരജി. ചാനലുകളെ വിലക്കിയ നടപടി നിയമങ്ങളുടെ ദുരുപയോഗമാണെന്ന് അഭിഭാഷൻ ഹരീഷ് വാസുദേവൻ നൽകിയ പൊതുതാൽപര്യ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

കേബിൾ ടി.വി നെറ്റ് വർക്ക് നിയന്ത്രണചട്ട പ്രകാരം ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഈ ചട്ടങ്ങൾ നീക്കം ചെയ്യണം. കേന്ദ്ര സർക്കാറിന് ഇത്തരം നടപടിക്ക് അധികാരം നൽകരുത്. രണ്ട് ചാനലുകൾക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലം നൽകിയ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

കേന്ദ്ര സർക്കാറിനെ എതിർ കക്ഷിയാക്കിയുള്ള ഹരജി ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്ന ബെഞ്ച് ഹരജി ഇന്ന് പരിഗണിക്കും.

Tags:    
News Summary - Petition submitted in High Court against Media Ban Media One -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.