ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് തെറ്റായ പ്രചരണം; മന്ത്രി ഇ.പി ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുത്ത തന്‍റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചവർക്കെതിരെ മന്ത്രി ഇ.പി ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ വിവാഹത്തിൽ സ്വർണകടത്തുകേസ് പ്രതി സ്വപ്ന സുരേഷ് പങ്കെടുത്തു എന്ന തരത്തിലായിരുന്നു മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് ജനറൽസെക്രട്ടറി ടി.ജി സുനിൽ, കോൺഗ്രസ്സ് നേതാവ് ദീപ്തി മേരി വർഗീസ്, ബിജു കല്ലട, രഘുനാഥ് മേനോൻ, മനോജ് പൊൻകുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

കഴിഞ്ഞ ജൂൺ 15നായിരുന്നു ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും തമ്മിലുള്ള വിവാഹം. ക്ലിഫ് ഹൗസിൽ വെച്ചു നടന്ന വിവാഹത്തിൽ ഇ.പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ.പി ജയരാജന്‍റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് സ്വർണകടത്തുകേസിലെ പ്രതി സ്വപ്നയുടെ മുഖം ചേർത്തായിരുന്നു പ്രചരണം. വ്യാജ ചിത്രം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Tags:    
News Summary - petition registerd-ep jayarajan-dgp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.