കൊച്ചി: ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ അധ്യയന ദിവസം വർധിപ്പിച്ച നടപടിക്കെതിരെ രക്ഷിതാവിന്റെ ഹരജി. അധ്യയന ദിവസം 220 ആക്കി വർധിപ്പിച്ചത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണെന്നടക്കം ചൂണ്ടിക്കാട്ടി പെരുമ്പാവൂർ വളയൻചിറങ്ങര സർക്കാർ എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയുടെ പിതാവായ ഡോ. രഞ്ജിത് പി. ഗംഗാധരനാണ് ഹരജി നൽകിയത്.
വിദ്യാഭ്യാസ അവകാശ നിയമത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർഥികളെ പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ സ്കൂൾ അധ്യയന ദിവസം 200 ആയി നിശ്ചയിച്ചിട്ടുണ്ടെന്ന് ഹരജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ പത്തുവരെയുള്ള കുട്ടികളെ ഒരുപോലെ കാണുന്ന കേരള വിദ്യാഭ്യാസചട്ടം ഭരണഘടന വിരുദ്ധമാണ്. അക്കാദമിക് ദിവസത്തിന്റെ എണ്ണം 220 ആക്കി ഒന്നാംക്ലാസ് മുതൽ നടപ്പാക്കിയത് നിയമപരമല്ലാത്തതിനാൽ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. അധ്യയന ദിവസം വർധിപ്പിച്ചതിനെതിരെ വിവിധ അധ്യാപക സംഘടനകൾ നൽകിയ ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.