Posted On
date_range Updated On
date_range സുധാകരനെതിരായ പ്രസംഗം: അനില്‍കുമാറിനെതിരെ പരാതി നല്‍കി
കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ കെ.പി അനില്‍ കുമാര്‍ നടത്തിയ പ്രസംഗം സംബന്ധിച്ച് പൊലീസില്‍ പരാതി. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കമ്മീഷ്ണര്‍ക്കാണ് പരാതി നല്‍കിയത്.
ക്വട്ടേഷന്‍ ജോലിയാണോ പിണറായി വിജയനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അനില്‍ കുമാറിനെ ഏല്‍പ്പിച്ചിട്ടുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ചോദിച്ചു. കൊടിസുനിയും കിര്‍മാണി മനോജും ജയിലില്‍ പോയതിന് പകരക്കാനായി നിയമിച്ചിട്ടുള്ളത് അനില്‍ കുമാറിനെയാണോയെന്നും അദ്ദേഹം ചോദിച്ചു.
പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തെരുവോരങ്ങളിലിട്ട് സുധാകരനെ കൈകാര്യം ചെയ്യാന്‍ കേരളത്തില്‍ ആണുങ്ങളുണ്ടെന്നായിരുന്നു അനില്‍കുമാറിന്റെ പ്രസംഗം. ധീരജ് വധത്തിന് പിന്നാലെ സുധാകരന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു അനില്‍കുമാര്‍ പ്രസംഗം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.