തൃശൂർ: ജൈവം എന്ന ലേബലിൽ സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളിൽ വിറ്റഴിക്കുന്ന പച്ചക്കറി, ഫലവർഗ സാമ്പിളുകളിൽ പുതിയ തരം കീടനാശിനികളുടെ അവശിഷ്ടം കണ്ടെത്തി. കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാമ്പസിലെ കീടനാശിനി അവശിഷ്ട പരിശോധനശാലയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
2017 ഏപ്രിൽ മുതൽ ജൂൺ വരെ കാലയളവിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സൂപ്പർ മാർക്കറ്റുകളിൽനിന്നും ശേഖരിച്ച സാമ്പിളുകളിലാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത അസറ്റാമിപ്രിഡ്, ക്ലോത്തിയാനിൻഡിൻ, ഇമിഡാക്ലോപ്രിഡ് ബുപ്രൊഫെസിൻ, അസഫേറ്റ് എന്നീ കീടനാശിനികളുടെയും ടെബുകൊനാസോൾ തുടങ്ങിയ രാസവസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്തിയത്.
എറണാകുളത്തെ ഒരു ഹൈപ്പർ മാർക്കറ്റിൽ ജൈവ ലേബലിൽ വിൽക്കുന്ന ബ്രാൻഡഡ് കാപ്സിക്കം, കീടനാശിനിരഹിതമെന്ന് രേഖപ്പെടുത്തിയ പാക്കറ്റിൽ വിൽക്കുന്ന സാമ്പാർ മുളക്, തിരുവനന്തപുരത്തെ പ്രധാന സൂപ്പർ മാർക്കറ്റുകളിലൊന്നിൽനിന്നും ശേഖരിച്ച കാപ്സിക്കം, ഇറക്കുമതി ചെയ്ത മുന്തിരി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവയിലും നൂതന കീടനാശിനികളുടെ അവശിഷ്ടം കണ്ടെത്തി.
അടുത്തിടെ ഇറക്കുമതി ചെയ്ത ലിക്വിഡ് ക്രൊമാറ്റോഗ്രാഫ് മാസ് സ്പെക്ട്രാമീറ്റർ എന്ന ഉപകരണത്തിെൻറ സഹായത്തോടെയാണ് ഇതുവരെ കണ്ടെത്താനാവാത്ത കീടനാശിനികളുടെ അവശിഷ്ടം കണ്ടെത്താനായതെന്ന് കീടനാശിനി അവശിഷ്ട പരിശോധനാശാലയുടെ മേധാവി ഡോ. തോമസ് ബിജു മാത്യു പറഞ്ഞു. കീടനാശിനി അവശിഷ്ട പരിശോധന കൂടുതൽ ശക്തിപ്പെടുത്തേണ്ടതിെൻറ അനിവാര്യതയാണ് പുതിയ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് കാർഷിക സർവകലാശാല അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.