Posted On
date_range Updated On
date_range പെരുമ്പാവൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ ജിനീഷ് (22), വിജയൻ, കിരൺ (21), ഉണ്ണി (20), ജെറിൻ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.45ഒാടെയാണ് അപകടം നടന്നത്. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ സുജിത്, ജിബിൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിബിനെ ഒമാനിലേക്ക് യാത്രയാക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്. മൃതദേഹം സാൻജോ ആശുപത്രി, താലൂക്കാശുപത്രി എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.