Posted On
date_range Updated On
date_range ലളിതമായ ജീവിതത്തിലൂടെ എല്ലാവരേയും ആകർഷിച്ച വ്യക്തിത്വം -ആസാദ് മൂപ്പൻ
കൊച്ചി: ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമീറുമായിരുന്ന പ്രൊഫ.കെ.എ.സിദ്ദീഖ് ഹസൻ സാഹിബിന്‍റെ നിര്യാണത്തിൽ അനുസ്മരിച്ച് സാഫി ചെയർമാനും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഫൗണ്ടർ ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ. ലളിതമായ ജീവിതത്തിലൂടെയും വിനയത്തിലൂടെയും എല്ലാവരേയും ആകർഷിച്ച വ്യക്തിത്വമാണ് സിദ്ദീഖ് ഹസൻ സാഹിബിേന്റതെന്ന് അദ്ദേഹം പറഞ്ഞു.
ജമാഅത്ത ഇസ്ലാമിയുടെ അമീറെന്ന നിലയിൽ അദ്ദേഹം ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, സാഫി തുടങ്ങിയവക്ക് തുടക്കം കുറച്ചു. ബൗദ്ധികമായി ഉന്നതമായ ഔന്നിത്യം പുലർത്തിയിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം കനത്ത നഷ്ടമാണെന്നും ആസാദ് മൂപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.