ന്യൂഡല്‍ഹി: അവധി ആഘോഷിക്കാന്‍ കേരളത്തിലത്തെിയപ്പോള്‍ പെരിയാറില്‍ മുങ്ങി മരിച്ച യു.പി വിദ്യാര്‍ഥിക്ക് ഡല്‍ഹി സര്‍വകലാശാല പരീക്ഷയില്‍ ഒന്നാം റാങ്ക്. ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആദിത്യ പട്ടേലിനാണ് റാങ്ക്. പരീക്ഷ കഴിഞ്ഞ് അവധി ആഘോഷിക്കാന്‍ കഴിഞ്ഞ ഡിസംബര്‍ 16ന് സഹപാഠി മരിയയുടെ വീട്ടിലത്തെിയതായിരുന്നു വിദ്യാര്‍ഥികളും കോളജ് പ്രതിനിധിയുമടക്കം 13 അംഗ സംഘം.
ആദിത്യ പട്ടേല്‍, വയനാട് സ്വദേശിയായ കെന്നറ്റ് ജോസ്, അനുഭവ് ചന്ദ്ര എന്നീ വിദ്യാര്‍ഥികളും ഇവരെ രക്ഷിക്കാനിറങ്ങിയ ബെന്നിയുമാണ് പെരുമ്പാവൂര്‍ പാണിയേലി ഇരുമേലിക്കടവില്‍ മുങ്ങിമരിച്ചത്. മരിയയുടെ പിതാവാണ് ബെന്നി. ഇവരുടെ ഒൗട്ട്ലെറ്റില്‍ താമസിക്കുന്നതിനിടെ പെരിയാറില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
ബുധനാഴ്ച പരീക്ഷഫലം വന്നപ്പോഴാണ് തങ്ങളെ വിട്ടുപോയ സഹപാഠിക്കാണ് ഒന്നാം റാങ്കെന്ന് സെന്‍റ് സ്റ്റീഫന്‍സിലെ വിദ്യാര്‍ഥികള്‍ അറിയുന്നത്. തങ്ങളെ വിട്ടുപോയവര്‍ക്ക് വേണ്ടി ബുധനാഴ്ച കോളജില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയപ്പോള്‍ പലരും വിങ്ങിപ്പൊട്ടി. കോളജിലെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നവരായിരുന്നു മരിച്ച മൂന്നുപേരെന്നും അധ്യാപകര്‍ പറയുന്നു.
കോളജിലെ വിദ്യാര്‍ഥി ക്ളബിന്‍െറ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും അവധിക്കാലങ്ങളില്‍ യാത്ര നടത്താറുണ്ട്. മലയാളികള്‍ ഏറെയായതിനാല്‍ അധികവും കേരളത്തിലേക്കായിരുന്നു വന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.