പെരിയ ഇരട്ടക്കൊല: പ്രതികളുടെ വീടിനുള്ള സുരക്ഷ പിന്‍വലിച്ചു

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വീടുകള്‍ക്ക് ഏര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണം പിന്‍വലിച്ചു. മുഖ്യപ്രതിയും സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ. പീതാംബരന്‍, പ്രവര്‍ത്തകരായ ഗംഗാധരന്‍, ഓമനക്കുട്ടന്‍ എന്നിവരുടെ വീടുകള്‍ക്ക് ഏര്‍പ്പെടുത്തിയ കാവലാണ്​ പിൻവലിച്ചത്​.

2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലുള്ള സംഘര്‍ഷവും തിരിച്ചടിയും തടയുന്നതി​​​െൻറ ഭാഗമായാണ് പ്രതികളുടെ വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.

ഇരട്ടക്കൊലപാതകത്തിനുശേഷം മാറിനിന്ന സി.പി.എം പ്രവര്‍ത്തകരെല്ലാം പിന്നീട് അവരവരുടെ വീടുകളില്‍ തിരിച്ചെത്തിയിരുന്നു. സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് പൊലീസ് കാവല്‍ പിന്‍വലിച്ചത്. പെരിയയിലെ കോണ്‍ഗ്രസ് ഓഫിസിന്​ ഏര്‍പ്പെടുത്തിയ സുരക്ഷ തുടരും.

Tags:    
News Summary - periya twin murder police protection -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.