??. ??????????, ??????, ???? ???

പെരിയ ഇരട്ട കൊലപാതകം: എം.എൽ.എ അടക്കം സി.പി.എം നേതാക്കളെ ചോദ്യം ചെയ്തു

കാസർകോട്: പെരിയ ക​ല്യോ​ട്ട്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷ്, ശ​ര​ത്​​ലാ​ൽ എ​ന്നി​വ​ര ുടെ കൊ​ല​പാതകവുമായി ബന്ധപ്പെട്ട് സി.പി.എം എം.എൽ.എ അടക്കമുള്ള നേതാക്കളെ ചോദ്യം ചെയ്തു. ഉദുമ എം.എൽ.എ കെ. കുഞ്ഞിരാ മൻ, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കൂടാതെ, തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട് ഉദുമ ഏരിയ സെക്രട്ടറിയും യുവജനക്ഷേമ ബോർഡ് അംഗവുമായ മണികണ്ഠനെ ചോദ്യം ചെയ്തു.

കഴിഞ്ഞ ദിവസം കാസർകോട് ക്രൈംബ്രാഞ്ച് ക്യാമ്പിൽവെച്ചാണ് പ്രത്യേക അന്വേഷണ സംഘം സി.പി.എം നേതാക്കളെ ചോദ്യം ചെയ്തത്. കേസിന്‍റെ കുറ്റപത്രം സമർപ്പിക്കേണ്ട സമയം അവസാനിക്കാറായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി.

പെരിയ ഇരട്ട കൊലപാതകത്തിൽ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമന്​ പ​ങ്കുണ്ടെന്ന്​ കൊല്ലപ്പെട്ട ശരത്​ ലാലി​​​​ന്‍റെ പിതാവ്​ സത്യനാരായണൻ വ്യക്തമാക്കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.ബി മുസ്തഫയുടെ ഭീഷണി പ്രസംഗം വിവാദത്തിന് വഴിവെച്ചിരുന്നു.

ഫെ​ബ്രു​വ​രി 17ന്​ ​രാ​ത്രിയാണ് യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷ്, ശ​ര​ത്​​ലാ​ൽ എന്നിവർ കൊല്ലപ്പെട്ടത്. സംഭവത്തിൽ സി.പി.എം മുൻ പെരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ അടക്കം 12 കേസുകളിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതി വിദേശത്താണ്.

Tags:    
News Summary - Periya Murder Case -CPM Leaders Questioned -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.