പെരിന്തല്‍മണ്ണ: പരിചയക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മടങ്ങുന്നതിനിടെ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഘത്തിലെ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് കസ്റ്റഡിയിലുള്ള രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലു പേരെ കൂടി പിടികൂടാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ അങ്ങാടിപ്പുറത്തിന് സമീപമാണ് പെരിന്തല്‍മണ്ണ പാതായ്ക്കര ചുണ്ടമ്പറ്റ നാഷിദ് അലിയെ (20) ആറംഗ സംഘം ക്രൂരമായി മർദിച്ചത്. ഗുരുതര പരിക്കേറ്റ നാഷിദ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെൺകുട്ടിയുടെ വീട്ടിലെത്തി മടങ്ങാൻ തുടങ്ങവെ നാഷിദ് അലിയുടെ ബൈക്ക് കണ്ടില്ല. ഇതന്വേഷിക്കുന്നതിനിടെ ബൈക്ക് അടുത്തുള്ള കുന്നിൻമുകളിലുണ്ടെന്ന് പറഞ്ഞ് നാലംഗ സംഘം കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവർ അവിടെയെത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
പിന്നീട് ഒരു വീട്ടിലും െറയിൽപാളത്തിന് സമീപവും കൊണ്ടുപോയി ഇരുമ്പുവടി കൊണ്ട് മര്‍ദിച്ചു. കത്തി കൊണ്ട് ശരീരമാസകലം കുത്തിമുറിവേല്‍പ്പിച്ചു. കാലിനടിയിൽ പൊള്ളലേൽപ്പിച്ചു. തലകീഴായി കെട്ടിത്തൂക്കി മർദിച്ചതായും മൂത്രം കുടിപ്പിച്ചതായും നാഷിദ് അലി പറയുന്നു.
ഏറെസമയത്തെ മര്‍ദനത്തിനു ശേഷം സംഘം നാഷിദ് അലിയുടെ ബന്ധുവിനെ വിളിച്ചറിയിക്കുകയായിരുന്നു. ബന്ധുവും സുഹൃത്തുക്കളുമെത്തുേമ്പാൾ നാഷിദ് അലി ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇവരാണ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെത്തിച്ചത്. അടിയേറ്റ് കാലിലും കൈയിലും എല്ലിന് പൊട്ടലുണ്ട്. ശസ്ത്രക്രിയ നടത്തി കൈയിൽ കമ്പിയിട്ടിരിക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.