Posted On
date_range Updated On
date_range മുന്നറിയിപ്പില്ലാതെ പൊലീസ് പാലം അടച്ചു; പെരിങ്ങത്തൂരിൽ സംഘർഷാവസ്ഥ
പെരിങ്ങത്തൂർ: കോഴിക്കോട് -കണ്ണൂർ ജില്ലകളുടെ അതിർത്തിയായ പെരിങ്ങത്തൂർ പാലം പൊലീസ് അടച്ചിട്ടു. കണ്ണൂർ എസ്.പി.യുടെ നിർദേശപ്രകാരമാണ് ബാരിക്കേഡുകൾ വെച്ച് മുന്നറിയിപ്പില്ലാതെ ഗതാഗതം തടഞ്ഞത്. ഇതോടെ നിരവധി പേർ ഇരുഭാഗത്തുമായി കുടുങ്ങി.
കോഴിക്കോട് ജില്ലയിൽനിന്നും കണ്ണൂർ ജില്ലയിൽനിന്നുമുള്ള നൂറുകണക്കിന് വാഹനങ്ങളുടെ നീണ്ടനിര പാലത്തിനിരുപുറവും രൂപപ്പെട്ടു. പാലം പെട്ടെന്ന് അടച്ചതിനെച്ചൊല്ലി യാത്രക്കാരും പൊലീസും തമ്മിൽ വാഗ്വാദമുണ്ടായി. സംഘർഷാവസ്ഥയെ തുടർന്ന് ഏറെ നേരത്തിനുശേഷം പാലം അൽപനേരം തുറന്നിട്ടു. നാളെ മുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടയുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.