തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസിലെ ഇരയോട് മോശമായി സംസാരിച്ച പേരാമംഗലം സി.ഐ മണികണ്ഠനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൂട്ടബലാത്സംഗം സംബന്ധിച്ചു പരാതിപ്പെട്ട യുവതിയെ അധിക്ഷേപിച്ചത് മണികണ്ഠനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കൂടാതെ ഇയാൾക്കെതിരെ സമാന പരാതികൾ ഉയർന്നിരുന്നു.
പരാതിയില്‍ നടത്തിയ വകുപ്പ്തല അന്വേഷണത്തിൽ സി.ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാറിന്റെ ഉത്തരവ്. മൊഴി മാറ്റിക്കാന്‍ കെ.വി. മണികണ്ഠന്‍ കൂട്ടുനിന്നെന്നും ആരാപണമുണ്ട്.
സി.ഐയുടെ ഭാഗത്തു നിന്നും ഉണ്ടായ ദുരനുഭവങ്ങൾ അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ടി.പാര്‍വ്വതി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. കൂടുതല്‍ പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സി.ഐക്കെതിരെ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പാര്‍വ്വതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.