പൗരത്വ നിയമത്തിനെതിരെ കോഴിക്കോട്ട് പീപ്പിൾസ് ലോങ് മാർച്ച്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നഗരത്തിൽ പീപ്പിൾസ് ലോങ് മാർച്ച് സംഘടിപ്പിച്ചു. അരയിടത്തുപാലത്തുനിന്ന് ആരംഭിച്ച മാർച്ച് മാനാഞ്ചിറചുറ്റി ബീച്ച് ഒാപ്പൺ സ്റ്റേജിനുനടുത്ത് സമാപിച്ചു. ദേശീയ പതാകകളും പൗരത്വ നിയമത്തിനെതിരായ മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് യുവതീയുവാക്കൾ മാർച്ചിൽ അണിനിരന്നത്.

അരയിടത്തു പാലത്തിനടുത്ത് ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണൻ ലോങ്മാർച്ച് ഫ്ലാഗ് ഒാഫ്ചെയ്തു. ഡോ. ഖദീജ മുംതാസ്, വി.പി. സുഹ്റ, പി.കെ. പാറക്കടവ്, കെ. അജിത, ലദീത, സിവിക് ചന്ദ്രൻ, സുദേവൻ, സീന പനോളി, അപർണ, സുനിൽ അശോകപുരം തുടങ്ങിയവർ പങ്കെടുത്തു. ഇരുന്നൂറോളം പേർ മാർച്ചിൽ അണിനിരന്നു.

Tags:    
News Summary - peoples long march kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.