പീപ്പിള്‍സ് ഹോം പദ്ധതി: രണ്ടാംഘട്ട സമര്‍പ്പണം ഫെബ്രുവരി നാലിന്

പുത്തനത്താണി: പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍ധനര്‍ക്ക് നിര്‍മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ രണ്ടാംഘട്ടമായി രണ്ടത്താണി വലിയപറമ്പില്‍ പണി പൂര്‍ത്തിയാവുന്ന 16 വീടുകളുടെ സമര്‍പ്പണം ഫെബ്രുവരി നാലിന് നടക്കും. പരിപാടിയുടെ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്‍റ് പി.കെ. ഹബീബ് ജഹാന്‍ ഉദ്ഘാടനം ചെയ്തു. വി. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി സി.പി. ഹബീബ് റഹ്മാന്‍ പദ്ധതി വിശദീകരിച്ചു. അബ്ദുറഹ്മാന്‍ പുളിക്കല്‍, ഇസ്മായില്‍ കാപ്പാട്, ഹസൈനാര്‍ മാസ്റ്റര്‍, കെ. അബ്ദുറഹീം, സിദ്ദീഖ് രണ്ടത്താണി എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: പി. മുജീബ് റഹ്മാന്‍ (മുഖ്യ രക്ഷാധികാരി), തെയ്യമ്പാട്ടില്‍ ശറഫുദ്ദീന്‍, സെയ്താലിക്കുട്ടി ഹാജി കുറ്റൂര്‍, ഡോ. അന്‍വര്‍ അമീര്‍, ഗണേശ് വടേരി, അബ്ദുറഹ്മാന്‍ തറുവായി (രക്ഷാധികാരികള്‍), എം.സി. നസീര്‍ (ചെയര്‍), അബ്ദുറഹ്മാന്‍ പുളിക്കല്‍, വി. അബ്ദുറഷീദ് (വൈസ് ചെയര്‍), കെ. അബ്ദുറഹീം (ജന. കണ്‍), ടി.പി. അബ്ദുറഹ്മാന്‍ (ജോ. കണ്‍).

Tags:    
News Summary - peoples home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.